Friday, November 28, 2014

അഭയം


പുതിയൊരു അനുഭൂതി ഞാന്‍ കണ്ടെത്തിയിരിക്കുന്നു.
"അഭയം".
എന്തിനുമേതിനും ഏതിലും ഈയൊരു
"അനുഭൂതി നുണയുന്നു" ഞാന്‍.

മുറിയില്‍ ഇരുട്ടാണ്‌ നല്ലത്.
എങ്കിലും മനസ്സ് പറയുന്നു
നൂലിഴ വെളിച്ചമുണ്ടെങ്കില്‍
വര്‍ണ്ണങ്ങള്‍ ചാലിച്ചു കവിതയില്‍ ചേര്‍ത്തിടാം.

കൂട്ടരില്‍ ഞാനാണ്
ഏറ്റവും "അശക്തന്‍".
കാരണം.......

ചിന്തകള്‍ കാടുകയറുന്നു.
ഓടിയൊളിക്കുവാന്‍ ഇടം തേടിയകലുന്നു
കുമ്പസാരത്തിന്റെ എണ്ണങ്ങള്‍ കൂടുന്നു.
വിജനതയില്‍ പോയി തണലുകള്‍ തേടുന്നു.

ജീവിതത്തിന്റെ നിറങ്ങളെന്തെന്നും,
അര്‍ത്ഥമെന്തെന്നും,ലക്ഷ്യമെന്തെന്നും
ചോദിച്ചതാണ്‌ "എന്റെ കുറ്റം".

ഇവിടെ എന്റെ വായനയും
നിരോധിച്ചിരിക്കുന്നു.

അക്ഷരകൂട്ടങ്ങളില്‍ തേടിനടന്നു
" തറവാട്,സഹോദര ബന്ധം, കൂടുകുടുംബം,
ഗ്രാമം, സ്നേഹം, ഈശ്വരന്‍" എന്നിവയുടെ
നേരു ചികഞ്ഞതും ഞാന്‍ ചെയ്ത തെറ്റത്രേ....

നാട്ടുകാര്‍ ഭ്രാന്തെന്ന് മുദ്ര കുത്തുമ്പോള്‍
ഡോക്ടര്‍ എനിക്കായ് കുറിച്ചൊരു മരുന്നാണ്
"ന്യൂ ജനറേഷന്‍"..........

ഇനിയെങ്കിലും നീ മനുഷ്യനാകുക ...............


ഹരീഷ് കാക്കനാട്ട്

No comments: