Sunday, December 21, 2014

ചാത്തക്കുടം തിരുവാതിരപ്പുറപ്പാട്

മീനമാസത്തിലെ തിരുവാതിരപ്പുറപ്പാടിനു ഏറെ നാള്‍ മുന്‍പ് തന്നെ ചാത്തക്കുടംകാരുടെ മനസ്സില്‍ പഞ്ചാരി കൊട്ടിത്തുടങ്ങിയിട്ടുണ്ടാകും....... എന്നിരുന്നാലും പൂരത്തിന്റെയന്നു ചാത്തക്കുടം ശ്രീധര്‍മ്മ ശാസ്താവിന്റെ തിടമ്പേറ്റിയ ഗജവീരനു മുന്നില്‍ മുല്ലപ്പൂമൊട്ടു പന്തങ്ങള്‍ക്കകമ്പടിയോടെ പഞ്ച ഭൂതങ്ങളേയും സാക്ഷി നിര്‍ത്തി “പെരുവനം ശ്രീ സതീശന്‍ മാരാര്‍” പഞ്ചാരിക്ക് കാലമിടുമ്പോള്‍, ചിട്ടവട്ടങ്ങളോടെ കൊട്ടിക്കയറുമ്പോളും കുളിര്‍ കോരുന്ന ഭക്തമനസ്സുകളില്‍ ഒരായിരം കടല്‍ത്തിരകളാണ് ഒന്നിച്ചലയടിച്ചുയരുക. ഒരിക്കല്‍ കേട്ടെന്നാകില്‍ പിന്നെ നാം സഹ്യനെ മറികടന്നാലും, ഏഴാം കടലിനക്കരെ പോയാലും ആ തിരതള്ളലില്‍ ഹൃദയം തുടിച്ചു കൊണ്ടേയിരിക്കും. അടുത്തതവണ മേളപ്രപഞ്ചത്തില്‍ കയ്യൊന്നുയര്‍ത്തി താളം പിടിച്ചാലേ പിന്നെ ശാന്തമാവുകയുള്ളൂ.......

മേളക്കമ്പക്കാര്‍ പറയാറുണ്ട്‌, കല്പ്പാത്തിയിലെ തകിലുകളും, അഗ്രഹാരങ്ങളെ പ്രകമ്പനം കൊള്ളിക്കുന്ന പഞ്ചവാദ്യങ്ങളും, മലബാറിന്റെ തായമ്പക പെരുമയും ഒത്തുചേരുന്നത് ഈ പഞ്ചാരിയിലാണെന്നു, അതൊന്നു കാണണമെങ്കില്‍ ഈ മണ്ണിലെത്തണമെന്ന്.....അതു ഞങ്ങളും സമ്മതിക്കുന്നു....അതുകൊണ്ടുതന്നെ ഞങ്ങളേവരും നിങ്ങളെ സ്വാഗതം ചെയ്യുന്നു ആ ശുഭ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കുവാന്‍.  ...2015 മാര്‍ച്ച്‌ 27 ന്...


ഹരീഷ് - കാക്കനാട്ട് - ചാത്തക്കുടം





No comments: